Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moscow Hospital

മൊ​ജ്ത​ബ ഖ​മ​ന‌‌​യ് മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ? വി​ശ​ദീ​ക​ര​ണ​വു​മാ​യി റ​ഷ്യ

മോ​സ്കോ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മൊ​ജ്ത​ബ ഖ​മ​ന​യ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ റ​ഷ്യ നി​ഷേ​ധി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച ഈ ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ മൊ​ജ്ത​ബ ഖ​മ​ന​യ്‌​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തെ ര​ഹ​സ്യ​മാ​യി റ​ഷ്യ​യി​ലേ​ക്ക് മാ​റ്റി​യെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ക്രെം​ലി​ൻ വൃ​ത്ത​ങ്ങ​ളും ഈ ​വാ​ർ​ത്ത​ക​ൾ ത​ള്ളി. മൊ​ജ്ത​ബ ഖ​മ​ന​യ് റ​ഷ്യ​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു​മാ​ണ് റ​ഷ്യ​യു​ടെ നി​ല​പാ​ട്.

ഈ ​വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ത​ർ​ക്ക​ങ്ങ​ളും ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

 

Latest News

Corehub Up